ന്യൂഡൽഹി: അതിവേഗ റെയിൽ സർവീസ് ആയ വന്ദേഭാരത് എക്സ്പ്രസ് ഓടുന്ന റൂട്ടുകളിൽ റെയിൽവേ വേലി കെട്ടുന്നു. കന്നുകാലികളെ ട്രെയിൻ ഇടിക്കുന്ന സംഭവങ്ങൾ പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

വേലികെട്ടൽ തുടങ്ങിയതായി, വിഡിയോ പങ്കുവച്ചുകൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ അറിയിച്ചു. വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്ന റൂട്ടിൽ ഉടനീളം വേലിയുണ്ടാവും. ഇവിടെ റെയിൽപാളം ക്രോസ് ചെയ്യാനാവില്ല.

രാജ്യത്ത് ഇതുവരെ എട്ടു വന്ദേഭാരത് എക്സ്പ്രസുകളാണ് സർവീസ് തുടങ്ങിയത്. ഒട്ടേറെ റൂട്ടുകളിൽ വരുംദിവസങ്ങളിൽ പുതിയ സർവീസുകൾ തുടങ്ങുമെന്നാണ് സൂചന.