മുംബൈ: തനിക്ക് നേരെ കുരച്ചതിന് വളർത്തുനായയെ യുവാവ് മൺവെട്ടികൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം.

നരാലിബാഗിൽ താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് ഉച്ചയോടെ സന്ദർശനത്തിനെത്തിയാതിരുന്നു രണ്ട് സ്ത്രീകളും പുരുഷന്മാരുമടക്കം നാലു പേർ. ഈ സമയമാണ് ഇതിൽ ഒരാൾക്കുനേരെ നായ കുരച്ചത്.

ഇതിൽ അസ്വസ്ഥനായ ഇയാൾ സമീപത്തുണ്ടായിരുന്ന മൺവെട്ടി എടുത്ത് നായയുടെ തലയിൽ അടിക്കുകയായിരുന്നു. നായ ഉടൻ ചത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം അടക്കം ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.