ലക്‌നൗ: വിവാഹ കർമങ്ങൾ പൂർത്തിയാകും മുമ്പ് വധുവിന്റെ മുറിയിൽ കയറുന്നത് എതിർത്തിട്ടും അനുസരിക്കാതിരുന്ന വരനെ വരന്റെ പിതാവ് തല്ലി. തുടർന്ന് പിതാവിനെ പരസ്യമായി വരനും മർദിച്ചു. സംഭവം നേരിട്ടു കണ്ട് ഭയന്നുപോയ വധു ഉടൻ തന്നെ തീരുമാനം എടുത്തു. സ്വന്തം പിതാവിനെപോലും മർദിച്ച വരനുമായി വിവാഹം വേണ്ടെന്നാണ് യുവതി തീരുമാനം എടുത്തത്.

ഉത്തർപ്രദേശിലെ ചിത്രകൂടത്തിലുള്ള വധുവിന്റെ വീട്ടിൽ വിവാഹ കർമങ്ങൾ പുരോഗമിക്കവെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വിവാഹ ചടങ്ങുകൾക്കിടെ പലതവണ വരൻ വധുവിന്റെ മുറിയിൽ പ്രവേശിച്ചു. ഇത് വരന്റെ പിതാവ് തന്നെ വിലക്കിയെങ്കിലും വരൻ കൂട്ടാക്കാൻ തയ്യാറായില്ല.

ഒടുവിൽ സഹികെട്ട് പിതാവ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികളുടെ മുന്നിൽവെച്ച് മകനെ തല്ലുകയായിരുന്നു. മകൻ തിരിച്ചും തല്ലിയതോടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെട്ടു. തർക്കം തുടർന്നതോടെ പെൺകുട്ടി വിവാഹത്തിൽനിന്നും പിന്മാറുകയായിരുന്നു.