- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭൂകമ്പങ്ങളും വരൾച്ചകളും മാന്ദ്യങ്ങളും യുദ്ധങ്ങളും തീവ്രവാദി ആക്രമണങ്ങളും പലതവണ കണ്ടിട്ടുണ്ട്; ഇന്ത്യയെ ഒരിക്കലും വിലകുറച്ച് കാണരുത്'; രാജ്യാന്തര മാധ്യമങ്ങൾക്ക് ആനന്ദ് മഹീന്ദ്രയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഇന്ത്യയെ വിലകുറച്ച് കാണരുതെന്ന് രാജ്യാന്തര മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആനന്ദ് മഹീന്ദ്ര. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതിസന്ധി നേരിടുന്നതിനിടെയാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.
''വ്യാപാര മേഖലയിലെ നിലവിലെ വെല്ലുവിളികൾ ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെ തകർക്കുമോ എന്ന് ആഗോള മാധ്യമങ്ങൾ ചിന്തിക്കുന്നു. ഭൂകമ്പങ്ങളും വരൾച്ചകളും മാന്ദ്യങ്ങളും യുദ്ധങ്ങളും തീവ്രവാദി ആക്രമണങ്ങളും ഞാൻ പലതവണ കണ്ടിട്ടുണ്ട്. എനിക്ക് പറയാനുള്ളത് ഇന്ത്യയെ ഒരിക്കലും വിലകുറച്ച് കാണരുത് എന്നാണ്. ' ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു . പിന്നാലെ അമേരിക്കൻ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾക്ക് അദാനി ഗ്രൂപ്പ് മറുപടി നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്