ന്യൂഡൽഹി: ബിജെപി പാർലമെന്ററി പാർട്ടി യോഗം ചൊവ്വാഴ്ച ചേരും. പാർലമെന്ററി പ്രവർത്തന സമയത്താണ് യോഗം ചേരുന്നത്. 2023-24 ലെ കേന്ദ്ര ബജറ്റ് ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.

അദാനി വിഷയമുൾപ്പെടെ ചർച്ച ചെയ്യും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 13-നും രണ്ടാമത്തെ ഭാഗം മാർച്ച് 13 മുതൽ ഏപ്രിൽ ആറ് വരെ പാർലമെന്റിൽ നടക്കും.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റെറി ബജറ്റ് സമ്മേളനം ജനുവരി 31-ന ആരംഭിച്ചിരുന്നു. തുടർന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരപ്പിച്ചു.