- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർലമെന്റിലേക്ക് മാർച്ച് നടത്താനെത്തി; മെഹ്ബൂബ മുഫ്തിയെ തടഞ്ഞ് ഡൽഹി പൊലീസ്
ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്താനെത്തിയ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെയും പ്രവർത്തകരെയും പൊലീസ് തടഞ്ഞു. ജമ്മു കശ്മീരിൽ കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ നടത്തുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് മെഹ്ബൂബയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്.
റെയിൽവെ ഭവനിൽ നിന്ന് ആരംഭിച്ച് പാർലമന്റ് വരെയായിരുന്നു പ്രതിഷേധമാർച്ച് നടക്കേണ്ടിയിരുന്നത്. എന്നാൽ മാർച്ച് തടഞ്ഞ പൊലീസ് മെഹ്ബൂബ മുഫ്തിയെയും പി.ഡി.പി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് ജന്തർ മന്ദറിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മെഹ്ബൂബ രംഗത്തെത്തി.
'ജമ്മു കശ്മീരിലെ ജനങ്ങൾ നേരിടുന്ന ദുരിതത്തെക്കുറിച്ച് ജനങ്ങളെയും പ്രതിപക്ഷത്തെയും അറിയിക്കാനാണ് ഞങ്ങൾ ഡൽഹിയിലെത്തിയത്. എന്നാൽ ഇവിടെയും പൊതുസമൂഹത്തിന്റെ ശബ്ദം മൂടിക്കെട്ടിയതായി തോന്നുന്നു'- മെഹബൂബ പറഞ്ഞു. ഞങ്ങൾക്ക് പാർലമെന്റിലേക്ക് പോവാൻ കഴിയില്ലെങ്കിൽ ഞങ്ങൾ പിന്നെ എവിടേക്കാണ് പോവേണ്ടതെന്നും മുഫ്തി ചോദിച്ചു.
ന്യൂസ് ഡെസ്ക്