റായ്പൂർ: ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ ട്രക്കിലിടിച്ച് ഏഴ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർത്ഥിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും ആരോഗ്യവകുപ്പ് നൽകുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.