- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ ഉംറ തീർത്ഥാടകരുടെ എണ്ണം 45 ലക്ഷം പിന്നിട്ടു; എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാർ
റിയാദ്: ഈ വർഷത്തെ ഉംറ സീസണിൽ തീർത്ഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു. ഇതുവരെ ഉംറ നിർവഹിക്കാനെത്തിയ തീർത്ഥാടകരുടെ കണക്ക് കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ ഹജ്ജ് - ഉംറ മന്ത്രാലയം പുറത്തുവിട്ടത്.
ഈ സീസണിൽ ഇതുവരെ അനുവദിച്ച ഉംറ വിസകളുടെ എണ്ണം 50 ലക്ഷമെത്തി. ഇതിൽ 40 ലക്ഷം ആളുകൾ വിമാന മാർഗമാണ് സൗദി അറേബ്യയിൽ എത്തിയത്. കരമാർഗം അഞ്ച് ലക്ഷം പേരും കപ്പൽ വഴി 3675 പേരും മക്കയിൽ എത്തി. ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്തോനേഷ്യയിൽ നിന്നാണ്. 10,05,265 തീർത്ഥാടകരാണ് ഇന്തോനേഷ്യയിൽ നിന്ന് ഇതുവരെ എത്തിയത്.
7,92,208 പേരുമായി പാക്കിസ്ഥാനാണ് തീർത്ഥാടകരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാർ. 4,48,765 ഉംറ തീർത്ഥാടകർ ഈ സീസണിൽ ഇതുവരെ ഇന്ത്യയിൽ നിന്ന് എത്തിയിട്ടുണ്ട്. ഈജിപ്തിൽ നിന്ന് 3,06,480 പേരും ഇറാഖിൽ നിന്ന് 2,39,640 പേരും ബംഗ്ലാദേശിൽ നിന്ന് 2,31,092 പേരും ഉംറയ്ക്കായി സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്