- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യോമസേനയുടെ പതിനാലാമത് വ്യോമ പ്രദർശനം ബെംഗളൂരുവിൽ; 'എയ്റോ ഇന്ത്യ' യുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും
ന്യൂഡൽഹി : വ്യോമസേനയുടെ പതിനാലാമത് വ്യോമ പ്രദർശനമായ 'എയ്റോ ഇന്ത്യ' യുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച നിർവ്വഹിക്കും. ഫെബ്രുവരി 13 മുതൽ 17 വരെയാണ് വ്യോമ പ്രദർശനം ബെംഗളൂരുവിൽ നടക്കുന്നത്. ബെംഗളൂരുവിൽ യെലഹങ്കയിലെ സായുധ സേന സറ്റേഷനിലാണ് ഉദ്ഘാടനം നടക്കുന്നത്. എയ്റോ ഇന്ത്യ 2023-ൽ എൺപതിലധികം രാജ്യങ്ങൾ പങ്കെടുക്കും.
രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിദേശ കമ്പനികളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനുമാണ് വ്യോമ പ്രദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.കൂടാതെ ലൈറ്റ് കോംബാറ്റ് എയർക്രാഫറ്റ്, തേജസ് എച്ച്ടിടി-40, ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ, അഡ്വാൻസ്ഡ്ഹെലികോപ്റ്ററുകൾ തുടങ്ങിയവ എയർ പ്ലാറ്റ്ഫോമുകൾ പ്രദർശന വേളയിൽ ഉൾപ്പെടുത്തും. ലക്ഷം കോടി അവസരങ്ങൾക്കുള്ള റൺവേ എന്നതാണ് എയ്റോ ഇന്ത്യ 2023-ന്റെ പ്രമേയം.
എയ്റോ ഇന്ത്യ പ്രദർശന വേളയിൽ ഇന്ത്യൻ കമ്പനികൾ, പ്രതിരോധ കമ്പനികൾ, വിദേശകമ്പനികൾ എന്നിവയും പങ്കുചേരും. കൂടാതെ, 30 രാജ്യങ്ങളിൽ നിന്നായി വിവിധ മന്ത്രിമാരും, സിഇഒമാരും പ്രദർശനത്തിൽ പങ്കെടുത്തേക്കും
ന്യൂസ് ഡെസ്ക്