- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി; കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് സ്കൂളിന് പിന്നിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തുടങ്ങി. ശിവപുരി ജില്ലയിലെ ബഡോദരയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അമ്മയോടൊപ്പം പ്രദേശത്തെ അമ്പലത്തിൽ പോയ പെൺകുട്ടിയെ അവിടെ വെച്ച് കാണാതാവുകയായിരുന്നു.പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ സർക്കാർ സ്കൂളിന് പിറകിലായി വായിൽ തുണി തിരുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് രാജേഷ് ചന്ദേൽ അറിയിച്ചു
ന്യൂസ് ഡെസ്ക്
Next Story