- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽനിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; പൊലീസുകാരന് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച പൊലീസുകാരന് ദാരുണാന്ത്യം. റെയ്സൻ ജില്ലയിൽ രാത്രിയിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ ഒരു പൊലീസുകാരന് ഒരു കാൽ നഷ്ടമായി.
മദ്യപിച്ച് കാർ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ, റോഡരികിൽ നിന്നിരുന്ന പൊലീസുകാരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. ഭോപ്പാൽ ഭാഗത്ത് നിന്നുവന്ന കാറാണ് പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ചത്. ഡ്രൈവർ അടക്കം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്പി അമൃത് മീന അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story