- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹ ഒരുക്കത്തിനിടെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
ലഖ്നോ: ഉത്തർപ്രദേശിൽ വിവാഹ ഒരുക്കത്തിനിടെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഉത്തർപ്രദേശിൽ സികദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.കെ നഗറിലാണ് സംഭവം. നാഗ്ല ബുഡി സ്വദേശികളായ ലീല, ഷീല എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
സിലണ്ടറിന്റെ പിൻ മുറുകിയിട്ടില്ലായിരുന്നെന്നും ഇതാണ് സിലണ്ടറിന് തീപിടിക്കാൻ കാരണമെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റയാൾ ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്നും ഹരിപർവത് എ.സി.പി മായങ്ക് തിവാരി പറഞ്ഞു
ന്യൂസ് ഡെസ്ക്
Next Story