- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിപ്ലവ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു
പാനിപത്: ത്രിപുര മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ബിപ്ലബ് കുമാർ ദേവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഡൽഹിയിൽ നിന്ന് ചണ്ഡിഗഡിലേക്ക് പോകുമ്പോഴായിരുന്നു അദ്ദേഹം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
ഹരിയാനയിലെ പാനിപത്തിലുള്ള ജിടി റോഡിൽ വച്ചാണ് സംഭവം. ഹരിയാനയുടെ ചുമതല നിർവഹിക്കുന്ന ബിജെപി നേതാവണ് ബിപ്ലവ് ദേവ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ബിപ്ലബ് ദേവ് സുരക്ഷിതനാണെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഓം പ്രകാശ് അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story