- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം; ഭാര്യയെയയും രണ്ട് മക്കളെയും കൊലപ്പെടുത്തി; ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം
ന്യൂഡൽഹി : ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം. ഭാര്യയെയും രണ്ട് ആൺ മക്കളെയും യുവാവ് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.ഡൽഹി ഗാർഡൻ ഏരിയിൽ രാവിലെ ആറു മണിയോടെയാണ് സംഭവമുണ്ടായത്. അതിനുശേഷം ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഡൽഹിയിൽ ഗാർഡൻ ഏരിയിൽ താമസിക്കുന്ന രാജേഷ്(35)ആണ് ഭാര്യയെയും രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയത്. അഞ്ച് വയസ്സുള്ള കുട്ടിയും നാല് മാസം പ്രായമുള്ള കൈ കുഞ്ഞിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കടുത്ത സാമ്പത്തിക പ്രശ്നത്തെതുടർന്നാണ് അനിഷ്ട പൊലീസ് അറിയിച്ചു .
അവശ നിലയിലായിരുന്ന രാജേഷിനെ തൂടർ ചികിത്സക്കായി ദീൻ ദയാൽ ഉപാദ്ധ്യായ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി തന്റെ സുഹൃത്തുക്കൾക്ക് രാജേഷ് വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾ രാജേഷിന്റെ സഹോദരനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്