- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീപിക പദുക്കോൺ ഖത്തർ എയർവേയ്സ് ആഗോള ബ്രാൻഡ് അംബാസഡർ
ദോഹ: ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണിനെ ഖത്തർ എയർവേയ്സ് ആഗോള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ദീപികയുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായ ഖത്തർ എയർവേയ്സ് പുതിയ ബ്രാൻഡ് കാമ്പയിന് തുടക്കം കുറിച്ചു.
There's nothing else quite like the luxury of travelling with Qatar Airways ✈️
- Qatar Airways (@qatarairways) February 28, 2023
Introducing our brand-new film featuring our global brand ambassador @deepikapadukone pic.twitter.com/NjAgXInl7v
ലോകോത്തര ക്യൂ-സ്യൂട്ട്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിൽ പ്രധാനമായ ഓർച്ചാർഡിന്റെ അതുല്യമായ പരിസരങ്ങൾ പ്രദർശിപ്പിക്കുന്നതുൾപ്പെടെ ഖത്തർ എയർവേയ്സ് പ്രീമിയം എക്സ്പീരിയൻസ് അവതരിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിനെന്ന് കമ്പനി അറിയിച്ചു. ഖത്തർ എയർവേയ്സിനൊപ്പമുള്ള ദീപികയുടെ യാത്രയെ ആഡംബരത്തിന്റെയും ചാരുതയുടെയും പുതിയ തലത്തിലേക്ക് ബന്ധിപ്പിക്കുന്ന കാമ്പയിനൊപ്പം 'Ain't Nobody' എന്ന ട്രാക്കും പുറത്തിറക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്