- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവാവിനൊപ്പം ഇരിക്കുന്നത് വിലക്കിയ ആളെ ചെരിപ്പെടുത്തടിച്ച് യുവതി
ഭോപാൽ: യുവാവിനൊപ്പം ഇരിക്കുന്നത് തടയാൻ ശ്രമിച്ച ആളെ ചെരിപ്പെടുത്തടിച്ച് യുവതി. മധ്യപ്രദേശിലെ ഹൊഷംഗബാദിലാണ് സംഭവം. നർമദ നദീതീരത്തെ കോരി ഘട്ടിൽ ഇരിക്കുകയായിരുന്നു യുവാവും യുവതിയും. ഇതിനിടെ സന്ന്യാസിയെന്ന് തോന്നിക്കുന്നയാൾ വന്ന് ഇരുവരും ഒരുമിച്ചിരിക്കുന്നത് തടഞ്ഞത്. ഇതോടെ യുവതി ചെരിപ്പെടുത്ത് മർദിക്കുകയായിരുന്നു.
യുവതിയെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.അക്രമം കടുത്തതോടെ സമീപത്തുള്ളവർ വന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ഇതിനുശേഷവും സന്ന്യാസി വേഷധാരി യുവതീ യുവാക്കളുമായി എന്തൊക്കെയോ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. യുവതിയെ പ്രകോപിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയതാണോ ചെരിപ്പ് ഉപയോഗിച്ച് അടിക്കുന്നതിലേക്ക് നയിച്ചതെന്ന കാര്യം വ്യക്തമല്ല.
വിദൂര സ്ഥലത്തുനിന്നെടുത്തതാണ് വീഡിയോ.അതേസമയം ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഇതുവരെ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടില്ല.