- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരിമ്പ് കർഷകരെ ബ്രോക്കർമാരുടെ പിടിയിൽ നിന്ന് ഞങ്ങൾ മോചിപ്പിച്ചു; ആറ് വർഷമായി കർഷകർ നിസഹായരാകുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ്
ലഖ്നോ: കഴിഞ്ഞ ആറ് വർഷത്തിനിടെ ഉത്തർപ്രദേശിൽ ഒരു കർഷകനും നിസ്സഹായനായി ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കരിമ്പ് കർഷകരെ ബ്രോക്കർമാരുടെ പിടിയിൽ നിന്ന് ഞങ്ങൾ മോചിപ്പിച്ചു. ഇന്ന് കർഷകർക്ക് സ്ലിപ്പ് തേടി അലയേണ്ടി വരുന്നില്ല. കാരണം അവരുടെ സ്ലിപ്പ് അവരുടെ സ്മാർട്ട് ഫോണിൽ എത്തുന്നുവെന്നും യോഗി പറഞ്ഞു. 2017ന് മുമ്പ്, സംസ്ഥാനത്തെ കരിമ്പ് കർഷകർ അവരുടെ വിളകൾ കത്തിക്കാൻ നിർബന്ധിതരായിരുന്നുവെന്നും യോഗി ചൂണ്ടിക്കാട്ടി.
കരിമ്പ്, പഞ്ചസാര മിൽ സൊസൈറ്റികൾക്കുള്ള 77 ട്രാക്ടറുകൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിതരണം ചെയ്തു. ഹോളിയുടെ തലേന്ന് രണ്ട് ലക്ഷം കോടി രൂപയുടെ സഹായം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമ്പോൾ അത് ചരിത്ര ദിവസമാകുമെന്നും യോഗി പറഞ്ഞു.
ന്യൂസ് ഡെസ്ക്
Next Story