- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം: മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അഭ്യർത്ഥിച്ച് തമിഴ്‌നാട് ആരോഗ്യമന്ത്രി
ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന അഭ്യർത്ഥനയുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യൻ. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും രോഗവ്യാപനം തടയണമെന്നാണ് എം. സുബ്രഹ്‌മണ്യൻ ജനങ്ങളോട് അഭ്യർത്ഥിച്ചത്.
വെള്ളിയാഴ്ച ചെന്നൈ സൈദാപേട്ടയിൽ സംസ്ഥാനത്തെ 1,000 പനി ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട് ഉൾപ്പെടെ രാജ്യത്തുടനീളം കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ ചെയ്തതുപോലെ പനിയും ജലദോഷവും ഉണ്ടെങ്കിൽ തനിച്ച് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story