- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പശുക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡൽ റിമാൻഡിൽ
ന്യൂഡൽഹി : പശുക്കടത്ത് കേസിൽ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡൽ റിമാൻഡിൽ. ഡൽഹി കോടതിയാണ് 11 ദിവസത്തേക്ക് മൊണ്ഡലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിമാൻഡിൽ അയച്ചത്. കോടിക്കണക്കിന് രൂപയുടെ പശുക്കടത്താണ് ഇയാൾ നടത്തിയത്.തുടർന്നായിരുന്നു ഇയാളെ ഇഡി അറസ്റ്റ് ചെയ്തത്.
ഡൽഹി കോടതിയിലെ പ്രത്യേക ജഡ്ജി രഘുബീർ സിംഗാണ് അനുബ്രതാ മെണ്ഡലിനെ 11 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്യാനുള്ള ഹർജി ഇഡിക്ക് അനുവദിച്ചത്. കേസിലെ നിരവധി പ്രതികളെയും സാക്ഷികളെയും നേരിടാൻ മൊണ്ഡലിനെ കസ്റ്റഡി ചോദ്യം ചെയ്യലിന് അനിവാര്യമാണെന്നും ഇഡി കോടതിയിൽ അറിയിച്ചു.
കഴിഞ്ഞ വർഷം പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട ഇയാളെ ഇഡി ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. അഞ്ച് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു. പശുക്കടത്ത് കേസിന്റെ ക്രമിനൽ വശം അന്വേഷിക്കുന്നതായി സിബിഐ വ്യക്തമാക്കി. കൂടാതെ, കള്ളപ്പണക്കേസ് കൂടി അന്വേഷിക്കുന്നതായി സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ