ചെന്നൈ: പ്രണയത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ. വർണപുരം സ്വദേശിയായ കാർത്തി (27)യ്ക്കു നേർക്കാണ് ആക്രമണം ഉണ്ടായത്. കാർത്തിയുടെ ബന്ധു കൂടിയായ മീനാദേവിയാണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച, തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം.

മീനാദേവിയും കാർത്തിയും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് കാർത്തി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി കാർത്തിയുടെ വിവാഹനിശ്ചയം നടക്കാൻ പോകുന്നുവെന്ന കാര്യം മീനാദേവി അറിഞ്ഞു. തുടർന്ന് മീനാദേവി ഇക്കാര്യം കാർത്തിയോട് ചോദിച്ചു. ഇത് ഇരുവരും തമ്മിൽ തുടർച്ചയായ വഴക്കിന് വഴിവെച്ചു.

ശനിയാഴ്ച കാർത്തി, മീനാദേവിയെ കാണാൻ പോയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മീനാദേവി, കാർത്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കാർത്തിയുടെ മുഖത്തം കൈകളിലുമാണ് എണ്ണ വീണ് പൊള്ളിയത്. നിലവിളി കേട്ട് ഓടിക്കൂടി ആളുകളാണ് കാർത്തിയെ ആശുപത്രിയിലെത്തിച്ചത്.