ചെന്നൈ: നടൻ ധനുഷും, ഭാര്യ ഐശ്വര്യയും വേർപിരിയുന്നു എന്ന അഭ്യൂഹത്തിന് വിരാമം. ഔദ്യോഗികമായി ഐശ്വര്യ രജനികാന്ത് ധനുഷിൽ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവിൽ കോടതിയിൽ കേസ് നൽകിയെന്നാണ് പുതിയ വിവരം.

ധനുഷിന്റെയും ഐശ്വര്യയുടെയും കുടുംബങ്ങൾക്ക് ഇരുവരും പിരിയുന്നതിൽ താൽപ്പര്യം ഇല്ലെന്നും ഇരുവരെയും ഒരുമിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും നേരത്തെ വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി ഇരുവരും വേർപിരിയാൻ കോടതിയെ സമീപിച്ചെന്ന വാർത്തകൾ വരുന്നത്.

അതേ സമയം കഴിഞ്ഞ ശിവരാത്രി ദിനത്തിൽ ധനുഷ് മാതാപിതാക്കൾക്ക് ഒരു സ്വപ്‌നം ഭവനം സമ്മാനിച്ചത് വലിയ വാർത്തയായിരുന്നു. ചെന്നൈയിൽ പ്രമുഖർ എല്ലാം തന്നെ തമാസിക്കുന്ന പോയസ് ഗാർഡനിലാണ് മാതാപിതാക്കൾക്കായി ധനുഷ് വീട് നിർമ്മിച്ചിരിക്കുന്നത്. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഈ വീടും ധനുഷിന്റെ ദാമ്പത്യവുമായി ബന്ധമുണ്ടെന്നായിരുന്നു അന്ന് വന്ന വാർത്ത.

മാതാപിതാക്കൾക്ക് ധനുഷ് നിർമ്മിച്ച വീട് അദ്ദേഹത്തിന്റെ ഭാര്യ പിതാവ് രജിനികാന്തിന്റെ വീടിന് തൊട്ടടുത്തായിരുന്നു. ധനുഷിന്റെ പുതിയ വീട് രജനിയുടെ വീടിന് അടുത്ത് വന്നത് സംബന്ധിച്ചാണ് അന്ന് അഭ്യൂഹങ്ങൾ വന്നത്. ഭാര്യ ഐശ്വര്യയുമായി ഒരു വർഷത്തിലേറയായി അകന്ന് കഴിയുകയാണ് ധനുഷ്. തങ്ങൾ വേർപിരിയുകയാണെന്ന കാര്യം ഇരുവരും നേരത്തെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമപരമായി ഇവർ ഇതുവരെ വേർപിരിയാനുള്ള നടപടികൾ എടുത്തില്ലെന്നാണ് അന്ന് കുടുംബ വൃത്തങ്ങൾ തന്നെ പറയുന്നത്.

രജിനികാന്ത് തന്നെ നേരിട്ട് വിഷയത്തിൽ ഇടപെട്ട് ചർച്ചകൾ നടത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്നതിലേക്കുള്ള സൂചനയാണ് രജനിയുടെ വീട്ടിന് അടുത്ത് ധനുഷിന്റെ പുതിയ വീട് എന്നാണ് തമിഴ് മാധ്യമങ്ങൾ പറഞ്ഞിരുന്നത്. അയൽവക്കം ആകുന്നതോടെ ഇരു കുടുംബങ്ങളും കൂടുതൽ അടുത്തേക്കും എന്നാണ് താരം പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നത്.

എന്നാൽ ആ പ്രതീക്ഷകളും തകർന്നുവെന്നാണ് പുതിയ വാർത്ത സൂചിപ്പിക്കുന്നത്. പക്ഷെ വേർപിരിയൽ പ്രഖ്യാപനത്തിന് ശേഷവും ധനുഷും ഐശ്വര്യയും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. മക്കളുടെ സ്‌കൂൾ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് വന്നിരുന്നത്. മക്കളായ യാത്രയും ലിം?ഗയും ഇരുവർക്കും ഒപ്പം കാണാറമുണ്ട്. അടുത്തിടെ വാത്തിയുടെ ഓഡിയോ ലോഞ്ചിന് ധനുഷ് മക്കളെക്കുറിച്ച് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് വിശേഷിപ്പിച്ചത്.