- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി തബൂക്കിൽ അന്തരിച്ചു
തബൂക്ക്: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വീണ് തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി അന്തരിച്ചു. കോഴിക്കോട് തൊണ്ടയാട് സ്വദേശി തെക്കോടൻ യൂസുഫ് ഹാജിയാണ് (64) തബൂക്ക് കിങ് ഖാലിദ് ആശുപതിയിൽ ചികിത്സക്കിടെ മരിച്ചത്.
നാലുദിവസം മുമ്പാണ് അൽ ബദയിലെ കടയിൽ വീണ് തലക്ക് ഗുരുതര പരിക്കേറ്റത്. ശസ്ത്രക്കിയക്ക് വിധേയമാക്കിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
40 വർഷമായി പ്രവാസിയായ യൂസുഫ് ഹാജി സാമൂഹിക-സന്നദ്ധ സേവന മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. മദീന, മക്ക, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ ജോലി ചെയ്ത അദ്ദേഹം വർഷങ്ങളായി തബൂക്കിൽ ബിസിനസ് മേഖലയിൽ കഴിയുകയായിരുന്നു.
ഭാര്യ: ഇത്തീമ. മക്കൾ: ഹാരിഫ്, ഹാരിസ്, സാജിത. മരുമക്കൾ: അഷ്റഫ് ബത്തേരി, ജസീല, സാലിഹ. സഹോദരങ്ങൾ: അബ്ദുറസാഖ്, മുഹമ്മദ്, അയ്യൂബ്, പാത്തുമ്മ, ആയിഷ, ആസ്യ. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്