- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാവുന്നു; ഏപ്രിൽ ആദ്യവാരത്തോടെ വിവാഹനിശ്ചയം ഡൽഹിയിൽ; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും
മുംബൈ: ബോളിവുഡ് നടി പരിനീതി ചോപ്രയും എഎപി എംപി രാഘവ് ഛദ്ദയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നും അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അടുത്തിടെ ഇരുവരും പൊതുസ്ഥലത്ത് ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെ ബോളിവുഡ് ലോകത്തെ പ്രധാന ചർച്ചയായിരിക്കുകയാണ് ഈ പ്രണജോഡികൾ. എന്നാൽ വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.
ഏപ്രിൽ ആദ്യവാരത്തോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നടിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ക്ഷണമുള്ളൂവെന്നും ഒരുക്കങ്ങൾ ഡൽഹിയിൽ തകൃതിയിൽ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.നിലവിൽ നടി ഡൽഹിയിലാണുള്ളത്.
വിവാഹവാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ എ.എ.പി എംപി സഞ്ജീവ് അറോറ പരിനീതിക്കും രാഘവ് ഛദ്ദക്കും അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ്ആശംസ നേർന്നത്. ഇരുവരുടെയും ഒത്തുചേരൽ സ്നേഹത്താലും സന്തോഷത്താലും അനുഗ്രഹിക്കപ്പെടട്ടെ എന്നായിരുന്നു ട്വീറ്റ്.
പരിനീതിയും രാഘവ് ഛദ്ദയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സഹപാഠികളായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പരിനീതി ചോപ്രയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് തന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കു എന്നായിരുന്നു രാഘവിന്റെ പ്രതികരണം.
ഇരുവരുടേയും വീട്ടുകാർ വിവാഹത്തിനുള്ള സമയം നോക്കിത്തുടങ്ങിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ നടനും ഗായകനുമായ ഹർഡി സന്ധുവിന്റെ വാക്കുകളാണ് വൈറലാവുന്നത്. വിവാഹം വൈകാതെയുണ്ടാകും എന്നാണ് കോഡ് നെയിം; തിരങ്ക സിനിമയിൽ പരിണിതിക്കൊപ്പം അഭിനയിച്ച ഹർദി സന്ധു വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ