- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിവഗംഗയിൽ ട്രാൻസ്‌പോർട്ട് ബസും ട്രക്കും കൂട്ടിയിടിച്ചു; മൂന്ന് സ്ത്രീകൾ മരിച്ചു; നിരവധിപേർക്ക് പരിക്ക്

X
ശിവഗംഗ: തമിഴ്‌നാട് ശിവഗംഗയിലെ തിരുമഞ്ഞോലയ്ക്ക് സമീപം തമിഴ്‌നാട് സംസ്ഥാന ട്രാൻസ്‌പോർട്ട് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്പോൾ 47 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ശിവഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. അപകടത്തിൽ ബസിന്റെ ഉൾവശമടക്കം തകർന്നതിനാലാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story


