- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജർമൻ പൗരൻ നൽകിയ വഞ്ചനാക്കേസ്: മുൻകൂർ ജാമ്യം തേടി സോൺട കമ്പനി എംഡി രാജ് കുമാർ ചെല്ലപ്പൻ പിള്ള
ബെംഗളുരു : ജർമൻ പൗരനായ പാട്രിക് ബൗർ നൽകിയ വഞ്ചനാക്കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി സോൺട കമ്പനി എംഡി രാജ് കുമാർ ചെല്ലപ്പൻ പിള്ള. ബെംഗളുരു അഡീഷണൽ സിറ്റി സിവിൽ & സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസിൽ വ്യാഴാഴ്ച കോടതി വിധി പറയും. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പാട്രിക് ബൗർ പരാതി നൽകിയത്. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പാട്രിക് ബൗറിന്റെ അഭിഭാഷകൻ ഹാജരായി.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതായി പാട്രിക് ബൗറിന്റെ അഭിഭാഷകൻ വ്യക്തമാക്കി. 20 കോടി രൂപയുടെ എസ്ബിഎൽസി നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചു. എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല.
ഇതിന്റെ പേരിൽ ഭീമമായ നഷ്ടമാണ് തന്റെ കക്ഷിക്ക് ഉണ്ടായതെന്നും ഇത് രാജ്കുമാർ നികത്തണമെന്നും പാട്രികിന്റെ അഭിഭാഷകൻ പറഞ്ഞു. കേസ് കൊടുത്തതിനാൽ ഇനി പണം നൽകില്ലെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീജു നായർ ഭീഷണിപ്പെടുത്തിയെന്നും പാട്രികിന്റെ അഭിഭാഷകൻ അഡ്വ. പ്രതീക് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ