- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയപതാക ഉപയോഗിച്ച് കടയിൽ വിൽപ്പനയ്ക്ക് വച്ച പഴങ്ങളിലെ പൊടി തട്ടി; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ; കേസെടുത്തു
ലഖ്നൗ: റോഡരികിലെ കടയിൽ വിൽപ്പനയ്ക്ക് വച്ച പഴവർഗങ്ങളിലെ പൊടി ദേശീയപതാക ഉപയോഗിച്ച് തട്ടുന്ന യുവാവിന്റെ ദൃശ്യങ്ങളിൽ സാമൂഹ്യ മാധ്യങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം. ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് സോഷ്യൽമീഡിയ പ്രചരണം.
റോഡരികിലെ കടയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന തണ്ണിമത്തനുകളിലെ പൊടിയാണ് യുവാവ് ദേശീയപതാക ഉപയോഗിച്ച് തട്ടുന്നതെന്ന് വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
#झाँसी राष्ट्रीय ध्वज से तरबूज साफ करते वीडियो सोशल मीडिया पर हुआ वायरल,समथर थाना क्षेत्र का बताया जा रहा है @dmjhansi1 @jhansipolice @Uppolice @myogiadityanath @UPGovt pic.twitter.com/d8yxbdPRni
- ठाkur Ankit Singh (@liveankitknp) April 7, 2023
മുൻപും സമാന സംഭവങ്ങളിൽ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.ഡൽഹിയിൽ ദേശീയപതാക ഉപയോഗിച്ച് ഇരുചക്രവാഹനം വൃത്തിയാക്കിയ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപതാകയെ അപമാനിച്ചെന്ന കുറ്റമായിരുന്നു ഇയാൾക്കെതിരെ ചുമത്തിയത്. മനഃപൂർവ്വം ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് സംഭവിച്ചതെന്നാണ് 52കാരന്റെ വിശദീകരണം. കേസ് അന്വേഷണവുമായി സഹകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ