- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് വ്യാപനം; 6155 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6155 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതേ കാലയളവിൽ ആകെ രണ്ടായിരത്തി ഇരുന്നൂറ് പേർ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്ത് 31,000ത്തിലധികം സജീവ കോവിഡ് കേസുകളാണുള്ളത്. രോഗമുക്തി നിരക്ക് 98.74 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആയിരത്തി തൊള്ളായിരത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം ഇതുവരെ 220 കോടി 66 ലക്ഷം വാക്സിൻ ഡോസുകൾ നൽകി.
കോവിഡ് രോഗികൾ വർദ്ധിക്കുന്നതിനാൽ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായും ഉന്നതോദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. കോവിഡ് പടരുന്നത് നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും യോഗത്തിൽ നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ