- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അഴിമതികൾ പുറത്തുവരാതിരിക്കാൻ കോടതിയെ സമീപിച്ചു; ലഭിച്ചത് ഞെട്ടിക്കുന്ന മറുപടി'; പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി
ഹൈദരാബാദ്: അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ അഴിമതികൾ പുറത്തുവരാതിരിക്കാനായി കോടതിയെ സമീപിച്ച ഇവർക്ക് ഞെട്ടിക്കുന്ന മറുപടിയാണ് കോടതിയിൽ നിന്ന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിൽ നിന്ന് സഹകരണമില്ലാത്തതിനാൽ തെലങ്കാനയിൽ നിരവധി വികസന പദ്ധതികൾ വൈകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സർക്കാരിൽനിന്നുണ്ടാകുന്ന ഇത്തരം നടപടികളിൽ ദുരിതമനുഭവിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളാണ്. വികസന പദ്ധതികളിൽ തടസ്സം സൃഷ്ടിക്കുന്നത് സംസ്ഥാന സർക്കാർ നിർത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചിലർക്ക് രാജ്യപുരോഗതിയിൽ ഒട്ടും താത്പര്യമില്ല. ഇത്തരക്കാരുടെ മുൻഗണന അവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ മാത്രമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അഴിമതിയും സ്വജനപക്ഷപാതവും വ്യത്യസ്തമായ കാര്യങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കെതിരെ കൃത്യമായ രീതിയിൽ നടപടി എടുക്കണ്ടതില്ലേ എന്ന് തീരുമാനിക്കേണ്ടത് തെലങ്കാനയിലെ ജനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ച് 14 പ്രതിപക്ഷ പാർട്ടികളായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, സാധാരണ ജനങ്ങൾക്കുള്ളതിൽ കൂടുതലായി ഒരു പരിഗണനയും രാഷ്ട്രീയ നേതാക്കൾക്കില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
മറുനാടന് മലയാളി ബ്യൂറോ