- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി പുകയുന്നു; കർണാടകയിൽ മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് ബിജെപി പ്രവർത്തകർ
മംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിലുണ്ടായ അതൃപ്തി പുകയുന്നതിനിടെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. കോലാർ ജില്ലയിൽ രോഷാകുലരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. കോലാറിലെ മലുർ മണ്ഡലത്തിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് സംഭവം. നേതാക്കളും അണികളും വ്യാഴാഴ്ച തെരുവിലിറങ്ങി.
ഓഫിസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും നീക്കം ചെയ്തു. നിലവിൽ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചെഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലുർ. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാർട്ടി തനിക്കോ നേതാക്കൾക്കോ പ്രവർത്തകർക്കോ ആവശ്യമില്ലെന്ന് വിജയകുമാർ മാലുറിൽ മോദി റസിഡന്റ്സ് പരിസരത്ത് തടിച്ചു കൂടിയ വൻജനാവലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിൽ താൻ തിരിച്ചും വിശ്വസിക്കുന്നു.
ന്യൂസ് ഡെസ്ക്