- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടും; സീറ്റുധാരണകൾ സംസ്ഥാനതലത്തിൽ ആയിരിക്കുമെന്നും യെച്ചൂരി
ന്യൂഡൽഹി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുമെന്നും, എന്നാൽ സീറ്റു ധാരണകൾ സംസ്ഥാന തലത്തിലായിരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
തെരഞ്ഞെടുപ്പിനു ശേഷമാണ് ദേശീയതലത്തിൽ പൊതുമുന്നണിക്ക് സാധ്യത. കേരളത്തിൽ കോൺഗ്രസും സിപിഎമ്മുമാണ് ഏറ്റുമുട്ടുന്നത്. ബിജെപി അവിടെ പോരാട്ടത്തിൽ ഇല്ല -അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ മുന്നണികൾ തെരഞ്ഞെടുപ്പിനു ശേഷം രൂപവത്കരിക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്.
1996ൽ ഐക്യമുന്നണി, 1998ൽ എൻ.ഡി.എ, 2004ൽ യു.പി.എ എന്നിവ തെരഞ്ഞെടുപ്പിനു ശേഷമാണ് ഉണ്ടായത് -യെച്ചൂരി പറഞ്ഞു. ജനാധിപത്യ മതേതര പാർട്ടികളെ ഒന്നിപ്പിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്ന ശ്രമങ്ങളെ യെച്ചൂരി സ്വാഗതം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story