- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിലെ ഖാർഘാറിൽ അവാർഡ് ദാന ചടങ്ങിനിടെ എട്ടുപേർ സൂര്യതാപമേറ്റു മരിച്ചു; അപകടം മഹാരാഷ്ട്രാ മുഖ്യമന്ത്രിയും അമിത്ഷായും അടക്കം പങ്കെടുത്ത ചടങ്ങിനിടെ
മുംബൈ: മഹാരാഷ്ട്രയിലെ ഖാർഘാറിൽ എട്ടുപേർ സൂര്യതാപമേറ്റു മരിച്ചു. 24-ഓളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം പങ്കെടുത്ത മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ചടങ്ങിനിടെയാണ് സംഭവം. ആത്മീയനേതാവും സാമൂഹികപ്രവർത്തകനുമായ ദത്താത്രേയ നാരായൺ എന്ന അപ്പാസാഹേബ് ധർമാധികാരിക്ക് മഹാരാഷ്ട്ര ഭൂഷൺ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് സൂര്യതാപമേറ്റത്.
കാണികൾക്ക് ഇരിപ്പിടമൊരുക്കിയ സ്ഥലത്ത് മേൽക്കൂരയില്ലായില്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്. നവി മുംബൈയിലാണ് പരിപാടി നടന്നത്. പകൽ ഇവിടത്തെ താപനില 38 ഡിഗ്രി സെൽഷ്യസായിരുന്നു. രാവിലെ 11.30-ന് തുടങ്ങിയ പരിപാടിയിൽ കാണികൾക്ക് മേൽക്കൂര ഒരുക്കിയിരുല്ലിന്നില്ല. ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്രമന്ത്രി കപിൽ പാട്ടീൽ എന്നിവരും പങ്കെടുത്തിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾക്ക് ഷിന്ദേ അഞ്ചുലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് മികച്ച ചികിത്സ നൽകുമെന്നും സംഭവത്തിൽ അഗാധമായി വേദനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.