- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുഖ്യമന്ത്രി ബിരേൻസിങ് ഏകാധിപത്യപരമായി പെരുമാറുന്നു'; പ്രതിഷേധം കടുപ്പിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎമാർ
ന്യൂഡൽഹി: മണിപ്പുർ മുഖ്യമന്ത്രി ബിരേൻസിങിന് എതിരെ പ്രതിഷേധം ഉയർത്തി ബിജെപി എംഎൽഎമാർ. വിഷയം ഉന്നയിക്കാൻ പാർട്ടിയുടെ ഏതാനും എംഎൽഎമാർ ദേശീയ നേതാക്കളെ കാണാൻ ഡൽഹിയിലെത്തി.
മുഖ്യമന്ത്രി ബിരേൻസിങ് ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഉപദേശക സ്ഥാനം രാജിവച്ച തോക്ചാം രാധേശ്യാം സിങിന്റെ നേതൃത്വത്തിലാണ് എംഎൽഎമാർ ഡൽഹിയിലെത്തിയത്.
10 - 15 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണു വിമത വിഭാഗം അവകാശപ്പെടുന്നത്. കുകി സമുദായത്തിൽപ്പെട്ടവരാണ് ഭൂരിഭാഗം എംഎൽഎമാരും. സമുദായത്തിന്റെ ആവശ്യങ്ങളോട് ബിരേൻസിങ് സർക്കാർ അവഗണന കാണിക്കുന്നുവെന്നാണ് മുഖ്യപരാതിയെങ്കിലും പലർക്കും വാഗ്ദാനം ചെയ്യപ്പെട്ട സ്ഥാനം ലഭിക്കാത്തതാണ് കാരണമെന്ന് പാർട്ടി നേതാക്കളിലൊരാൾ പറഞ്ഞു.
മണിപ്പുരിലെ 60 അംഗ സഭയിൽ 49 അംഗങ്ങളുടെ പിന്തുണ ബിരേൻസിങ്ങിനുണ്ടെന്നും ഇപ്പോഴത്തെ പ്രശ്നം കാര്യമാക്കാനില്ലെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 32 സീറ്റുകളാണ് ലഭിച്ചിരുന്നത്.
ന്യൂസ് ഡെസ്ക്