- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ ബസിൽ ബ്രൗൺ ഷുഗർ കടത്ത്; അമ്മയും മകനും അറസ്റ്റിൽ
രത്ലം: മധ്യപ്രദേശിൽ 50 ലക്ഷം രൂപ വില വരുന്ന 505 ഗ്രാം ബ്രൗൺ ഷുഗറുമായി അമ്മയും മകനും അറസ്റ്റിൽ. മധ്യപ്രദേശിലെ മന്ദ്സൗർ ടൗണിൽ നിന്ന് ഇൻഡോറിലേക്ക് ബസ് മാർഗം കൊണ്ടുപോകുന്നതിനിടെയാണ് 55 വയസ്സുകാരിയായ സ്ത്രീയും 24 വയസ്സുകാരനായ മകനും പിടിയിലായത്. അറസ്റ്റിലായ യുവാവിന്റെ പേരിൽ സ്വദേശത്ത് ലഹരിക്കടത്ത് കേസ് ഉണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫവാര ചൗക്ക് പ്രദേശത്തുനിന്ന് പിടികൂടുകയായിരുന്നുവെന്ന് രത്ലം ജില്ലാ എസ്പി സിദ്ധാർഥ് ബഹുഗുണ പറഞ്ഞു. പ്രതികൾ മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നിന്നുള്ളവരാണ്. പ്രതികളെ കൂടുതൽ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story