- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ടെടുപ്പ് നാളെ: ഗ്യാസ് സിലിണ്ടറിന് മുന്നിൽ പ്രാർത്ഥന നടത്തി ഡികെ ശിവകുമാർ
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വിലക്കയറ്റത്തെ കുറിച്ച് വോട്ടർമാരെ ഓർമ്മിപ്പിക്കാൻ ഗ്യാസ് സിലിണ്ടറിന് മുന്നിൽ പ്രാർത്ഥന നടത്തി കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. മേശപ്പുറത്ത് വച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ മാലയിട്ട് തേങ്ങയും വാഴപ്പഴവും ഉൾപ്പടെ വച്ചായിരുന്നു പ്രാർത്ഥന. സിലിണ്ടറിന് മുന്നിൽ കർപ്പൂരം കത്തിച്ച് ആരതി നടത്തുകയും അതിന് മുന്നിൽ വണങ്ങുകയും ചെയ്തു.
വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് സിലിണ്ടർ നോക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഓർക്കണമെന്ന് ശിവകുമാർ പറഞ്ഞു. ഇത് പിന്തുടരാൻ മാത്രമാണ് ഞാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പോളിങ് ബൂത്തുകളിൽ നിന്ന് നൂറ് മീറ്റർ അകലെ ഒരു സിലിണ്ടർ സൂക്ഷിക്കണമെന്നും ശിവകുമാർ പറഞ്ഞു. കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. മെയ് പതിമൂന്നിനാണ് വോട്ടെണ്ണൽ.
മറുനാടന് മലയാളി ബ്യൂറോ