- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; മുംബൈ ട്രാൻസ് ഹാർബർ സജ്ജമാകുന്നു
മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ മെയ് 26 മുതൽ പ്രവർത്തന സജ്ജമാകുന്നു. 16.5 കിലോമീറ്റർ നീളമുള്ള ആറുവരി പാതയുള്ള കടൽപാലമാണ് സജ്ജമാകുന്നത്. മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് 20 മിനിറ്റിൽ യാത്ര ചെയ്തെത്താം
17,843 കോടി രൂപ നിർമ്മാണ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുന്നത്. സിസിടിവി ക്യാമറകൾ, തെരുവോര വിളക്കുകൾ, ടോൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
മുംബൈ മെട്രോപൊളിറ്റൻ റീജയൺ ഡെവല്പമെന്റ് അഥോറിറ്റിയുടെ (എംഎംആർഡിഎ) നേതൃത്വത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മെയ് 26-ന് പാലത്തിന്റെ മുഴുവൻ ഡെക്കുകളും സജ്ജമാക്കുന്നതോടെ വാഹനങ്ങൾക്ക് പാലത്തിലൂടെ സർവീസ് നടത്താൻ കഴിയും. പാലത്തിലൂടെ പരമാവധി 100 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കാവുന്നതാണ്.
ന്യൂസ് ഡെസ്ക്