- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തീ പിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ 18കാരി മരിച്ചു
ബെംഗളൂരു: പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ പതിനെട്ടുകാരി മരിച്ചു. കർണാടകയിലെ തുംകുർ ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഭവ്യയാണ് തീ പിടിച്ച് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ചയാണ് സംഭവം. ഭവ്യയും അമ്മ രത്‌നമ്മയും (46) ഇരുചക്ര വാഹനത്തിൽ പെട്രോൾ വാങ്ങാൻ എത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഭവ്യ മോട്ടർ ബൈക്കിൽ ഇരിക്കുന്നതും അമ്മ സമീപത്തു നിൽക്കുന്നതും വ്യക്തമാണ്. പെട്രോൾ പമ്പ് ജീവനക്കാരൻ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുമ്പോൾ ഭവ്യ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കാണാം. ഇതിനിടെയാണ് പെട്ടെന്ന് തീപടർന്നത്. ഭവ്യയുടെ മേലേക്ക് തീ ആളി പടരുകയായിരുന്നു.
#Karnataka
- Kiran Parashar (@KiranParashar21) May 20, 2023
Fire breaks in petrol pump in Tumakuru district when the employee was filling a can.
Bhavya (18) die due to burn injuries and Rathnamma (46) sustain serious injuries.@IndianExpress pic.twitter.com/L2nHiGrLR8
മൊബൈൽ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. അമ്മ രത്‌നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിൽ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.