- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുസ്തി താരങ്ങളെ മർദിച്ചത് രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് മമത
കൊൽക്കത്ത: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം ഡൽഹിയിൽ പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഗുസ്തി താരങ്ങളെ മർദിച്ചത് രാജ്യത്തിന്റെ പ്രതിച്ഛായ ആഗോളതലത്തിൽ മോശമാക്കിയെന്ന് മമത കുറ്റപ്പെടുത്തി. 'ഞങ്ങൾക്കു നീതി വേണ'മെന്ന് എഴുതിയ പ്ലക്കാർഡും പിടിച്ച് ഹസ്ര റോഡിൽനിന്ന് രബീന്ദ്ര സദനിലേക്കു നടത്തിയ റാലിയിൽ മമത ബാനർജി പങ്കെടുത്തു.
''ഗുസ്തി താരങ്ങളെ വളരെയധികം മർദിച്ചു. ഇതു രാജ്യത്തിന്റെ പ്രതിച്ഛായയെ ആഗോളതലത്തിൽ മോശമാക്കി. എന്റെ ഐക്യദാർഢ്യം അവരോടാണ്. അവരോടു പ്രതിഷേധം തുടരാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.'' മമത വ്യക്തമാക്കി.
മറുനാടന്‍ മലയാളി ബ്യൂറോ
Next Story