- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിച്ചു കഴിയുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു': ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. അപകടത്തിൽ മരിച്ചവർക്കു നിത്യശാന്തി ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. വളരെ ദുഃഖകരമായ സംഭവമാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
''മരിച്ചവർക്ക് ദൈവം നിത്യശാന്തി നൽകട്ടെ. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിച്ചു കഴിയുന്നവരുടെ ദുഃഖത്തിൽ മാർപാപ്പ പങ്കുചേരുന്നു. മരിച്ചവർക്കൊപ്പം തന്നെ അവിടെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കു വേണ്ടിയും അദ്ദേഹം പ്രാർത്ഥിക്കുന്നു' വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
ന്യൂസ് ഡെസ്‌ക്
Next Story