- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വി.മുരളീധരൻ മാലദ്വീപ് സന്ദർശിച്ചു; വിനോദ സഞ്ചാര വികസന പദ്ധതികളിൽ ഇരുരാജ്യങ്ങളും സഹകരിക്കും
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മാലദ്വീപിൽ. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. അഡ്ഡു സിറ്റിയിൽ ഇന്ത്യൻ സഹകരണത്തോടെ നടപ്പാക്കുന്ന വിനോദസഞ്ചാര വികസന പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മന്ത്രി തുടക്കം കുറിച്ചു. വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി.
11 പവിഴദ്വീപുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. വിവിധ ചെറുദ്വീപുകളിൽ ഇന്ത്യയുടെ സഹായത്തോടെ നടക്കുന്ന അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ മുരളീധരൻ വിലയിരുത്തി. 34 ചെറുദ്വീപിലെ ശുചീകരണ പ്ലാന്റുകളുടേയും ഹുൽഹുമാലെയിലെ 4,000 സാമൂഹ്യ ഭവന യൂണിറ്റുകളുടെയും പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
ഇന്ത്യ 500 ദശലക്ഷം യുഎസ് ഡോളർ ധനസഹായം നൽകുന്ന മാലി കണക്റ്റിവിറ്റി പ്രൊ അതിവേഗം പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. ക്ഷയരോഗ പ്രതിരോധത്തിനായി മാലദ്വീപിന് നൽകുന്ന മരുന്നുകളുടെ വിതരണവും കേന്ദ്രമന്ത്രി നിർവഹിച്ചു. ഇന്ത്യ-മാലദ്വീപ് വികസന സഹകരണം സാധ്യമാകുന്ന വിവിധ വിഷയങ്ങൾ ദ്വിദിന സന്ദർശനത്തിൽ ചർച്ചയായി.
ന്യൂസ് ഡെസ്ക്