- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണം അഭിമുഖീകരിക്കുന്നു'; സമൂഹമാധ്യമങ്ങളിൽ നിന്നും 'ഇടവേള'യെടുത്ത കജോൾ തിരിച്ചെത്തി; എല്ലാം വെബ് സീരിസിന്റെ പ്രമോഷൻ
മുംബൈ: സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുന്നുവെന്ന് വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിച്ച നടി കജോൾ 'ശക്തമായി' തിരിച്ചെത്തി. 'ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിനെ അഭിമുഖീകരിക്കുന്നു. ഒരിടവേള അനിവാര്യമാണ്' എന്ന പുതിയ പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം പേജിൽ നിന്ന് രാവിലെ അപ്രത്യക്ഷമായിരുന്നു.
താരത്തിനെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയത്. എല്ലാം ശരിയാകുമെന്ന് താരത്തെ ആരാധകർ സമാധാനിപ്പിച്ചു. ഭർത്താവ് അജയ് ദേവ്ഗണുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ചിലർ ചോദിച്ചു. പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതല്ല, ആർക്കൈവ് ചെയ്തതാണെന്നും പുതിയ ചിത്രത്തിന്റെ പ്രമോഷനാണെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.
ഇപ്പോഴിതാ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കൂട്ടം ആരാധകർ പ്രവചിച്ചതുപോലെ പുതിയ സീരിസിന്റെ പ്രമോഷനായിരുന്നു ഇത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ അവതരിപ്പിക്കുന്ന 'ദി ട്രയൽ' എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം പോസ്റ്റുകൾ ആർക്കൈവ് ചെയ്തത്. ഇപ്പോൾ എല്ലാ പോസ്റ്റുകളും താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം.
ജൂൺ 12-ന് സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങും. ഒരു കോർട്ട് റൂം ഡ്രാമയാണിത്. വിചാരണ കഠിനമാകുമ്പോൾ തിരിച്ചുവരുന്നത് കൂടുതൽ കഠിനമാകുമെന്ന് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് നടി കുറിച്ചു.
രേവതി സംവിധാനം ചെയ്ത 'സലാം വെങ്കി'യാണ് കജോളിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ലസ്റ്റ് സ്റ്റോറിയുടെ രണ്ടാം ഭാഗമാണ് ഇനി കജോളിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ജൂൺ 29-ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം റിലീസ് ചെയ്യും.
ന്യൂസ് ഡെസ്‌ക്