- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കാശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമം; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമിച്ച രണ്ടു ഭീകരരെ കുപ്വാര പൊലീസും സൈന്യവും ചേർന്ന് വധിച്ചു. കുപ്വാര ജില്ലയിലെ മാച്ചിലിലാണു സംഭവം.
കുപ്വാര ജില്ലയിലെ ഡോബനറിലെ മാച്ചിൽ പ്രദേശത്താണ് സംഭവം. തിരച്ചിൽ തുടരുകയാണെന്നും ഔദ്യോഗിക ട്വിറ്റർ പേജിലൂടെ കശ്മീർ സോൺ പൊലീസ് അറിയിച്ചു. ജി20 ഉച്ചകോടി അട്ടിമറിക്കാനുള്ള പാക്കിസ്ഥാൻ ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയതായി കഴിഞ്ഞ മാസം സൈന്യം അറിയിച്ചിരുന്നു. ഉറിയിലുണ്ടായ വെടിവെപ്പിൽ ഒരു സൈനികന് പരുക്കേറ്റിരുന്നു.
ന്യൂസ് ഡെസ്ക്
Next Story