- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന് നിതീഷ് കുമാർ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന ആവശ്യവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയാൽ നല്ലതാണ്. തെരഞ്ഞെടുപ്പ് നടക്കുക എപ്പോഴെന്ന് ജനങ്ങൾ അറിയുന്നില്ല. തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ബിഹാർ മുഖ്യമന്ത്രി പാറ്റ്നയിൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ചുവരികയാണ് നിതീഷ് കുമാർ. ഇതിനായി പ്രതിപക്ഷ നിരയിലെ നേതാക്കന്മാരുടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 2024ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കുകയാണ് പ്രധാന ലക്ഷ്യം.
ന്യൂസ് ഡെസ്ക്
Next Story