- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ത്രിപുര പിസിസി അധ്യക്ഷനായി ആശിഷ് കുമാർ സാഹ ചുമതലയേറ്റു
അഗർത്തല: ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി മുൻ എംഎൽഎ ആശിഷ് കുമാർ സാഹ ചുമതലയേറ്റു. കോൺഗ്രസ് വിട്ട് 2018-ൽ ബിജെപി പാളയത്തിലെത്തിയ സാഹ, കഴിഞ്ഞ വർഷമാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. നിലവിലെ അധ്യക്ഷൻ ബിരാജിത് സിൻഹ സ്ഥാനമൊഴിഞ്ഞതിനാലാണ് സാഹ പദവി ഏറ്റെടുത്തത്.
മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മണിക് സാഹയ്ക്കെതിരെ 2022-ലെ ഉപതെരഞ്ഞെടുപ്പിലും 2023 നിയമസഭാ തെരഞ്ഞെടുപ്പിലും ആശിഷ് കുമാർ സാഹ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
സംസ്ഥാന സമിതിയിൽ വർക്കിങ് പ്രസിഡന്റായിരുന്ന സാഹയെ പിസിസി അധ്യക്ഷനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശനിയാഴ്ചയാണ് നിയമിച്ചത്. സാഹയെ അധ്യക്ഷനായി നിയമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രശാന്ത് ഭട്ടാചാര്യ പാർട്ടിയിൽ നിന്ന് രാജി വച്ചിരുന്നു.
ന്യൂസ് ഡെസ്ക്
Next Story