- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസഭായോഗത്തിന് ഹിമാചൽ മുഖ്യമന്ത്രിയെത്തിയത് ഇ- ബസിൽ
ഷിംല: മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെത്തിയത് ഇ- ബസിൽ. മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖുവാണ് ബസിൽ സെക്രട്ടേറിയറ്റിലെത്തി മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്.
ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ 20 പുതിയ ഇ ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ചൗര മൈതാനിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രി ഇ ബസിൽ കയറിയെത്തിയത്.
आज चौड़ा मैदान शिमला से हिमाचल पथ परिवहन निगम की 20 नई ई-बसों को हरी झंडी दिखाकर रवाना किया। वर्तमान में हिमाचल पथ परिवहन निगम द्वारा 90 इलेक्ट्रिक बसों का संचालन किया जा रहा है। इन ई-बसों की परिचालन लागत डीजल बसों की तुलना में बेहद कम लगभग 25 रुपये प्रति किलोमीटर है। ई-मोबिलिटी… pic.twitter.com/lxQWmGfASB
- Sukhvinder Singh Sukhu (@SukhuSukhvinder) June 19, 2023
20 പുതിയ ഇ ബസ് കൂടി പുറത്തിറക്കിയതോടെ, ഷിംല സിറ്റിയിലെ ഇ ബസുകളുടെ എണ്ണം 70 ആയി ഉയർന്നു. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആകെ 90 ഇലക്ട്രിക് ബസുകളാണ് ഓടിക്കുന്നത്.
ന്യൂസ് ഡെസ്ക്