- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂർ സംഘർഷം രാജ്യ മനസാക്ഷിയെ ആഴത്തിൽ മുറിവേൽപ്പിച്ചെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി: മണിപ്പൂരിൽ തുടരുന്ന അക്രമ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് മുൻ അധ്യക്ഷയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണുമായ സോണിയ ഗാന്ധി. മണിപ്പൂർ അക്രമം രാജ്യത്തിന്റെ മനസ്സാക്ഷിയിൽ ആഴത്തിൽ മുറിവ് അവശേഷിപ്പിച്ചെന്ന് വിഡിയോ സന്ദേശത്തിൽ സോണിയ ഗാന്ധി വ്യക്തമാക്കി.
മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം തകർക്കുകയും ആയിരക്കണക്കിനാളുകളെ സ്വന്തം നാട്ടിൽ നിന്ന് പിഴുതെറിയുകയും ചെയ്ത അക്രമം നമ്മുടെ രാജ്യത്തിന്റെ മനസ്സാക്ഷിയിൽ ആഴത്തിലുള്ള മുറിവ് അവശേഷിപ്പിച്ചു. പ്രശ്നപരിഹാരത്തിന് സ്വീകരിക്കുന്ന മാർഗങ്ങൾ നമ്മുടെ ഭാവി തലമുറയെ രൂപപ്പെടുത്തുമെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്
Next Story