- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിയാദിലെ ഇന്ത്യൻ എംബസിയിൽ അന്താരാഷട്ര യോഗദിനം
റിയാദ്: ഒമ്പതാമത് അന്താരാഷട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി 'യോഗ വസുധൈവ കുടുംബകത്തിന്' എന്ന പ്രമേയത്തിലും 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായും റിയാദിലെ ഇന്ത്യൻ എംബസി യോഗയെക്കുറിച്ച് അന്താരാഷട്ര സെമിനാർ സംഘടിപ്പിച്ചു.
അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്കാര ജേതാവ് വ്യാസ യൂനിവേഴ്സിറ്റി ചാൻസലർ ഡോ. എച്ച്.ആർ. നാഗേന്ദ്ര, പ്രോ വൈസ് ചാൻസലറും ഡയറക്ടറുമായ ഡോ. മഞ്ജുനാഥ് ശർമ എന്നിവർ മുഖ്യാതിഥികളായിരുന്നു.
അമേരിക്കൻ വേദിക് ഇൻസറ്റിറ്റിയൂട്ടിലെ ഡോ. ഡേവിഡ് ഫ്രാളി, റിയാദ കിങ ഫൈസൽ ??ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസത്രജ്ഞൻ ഡോ. എ.കെ. മുരുകൻ, ഗവേഷക ഡോ. കെ. മായാറാണി സേനൻ, നാഷണൽ ഗാർഡ്സ് മന്ത്രാലയത്തിലെ ഫാമിലി മെഡിസിൻ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ്, സെൽ ബയോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ. വിനീഷ എന്നിവർ സെമിനാറിൽ സംസാരിച്ചു. മുഖ്യാതിഥികൾക്കും പ്രഭാഷകർക്കും അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദും ഫലകങ്ങൾ സമ്മാനിച്ചു.
ന്യൂസ് ഡെസ്ക്