- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രമുഖ ഇന്ത്യൻ റാപ്പർ യോയോ ഹണി സിങ്ങിന് ഗോൾഡി ബ്രാറിന്റെ വധഭീഷണി
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ റാപ്പർ യോയോ ഹണി സിങ്ങിന് ഗോൾഡി ബ്രാറിന്റെ വധഭീഷണി. താനും കുടുംബവും ഭയത്തിലാണെന്നു വ്യക്തമാക്കിയ ഹണി സിങ്ങ്, ഡൽഹി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ഹണി സിങ്ങിനും അദ്ദേഹത്തിന്റെ ജീവനക്കാർക്കുമാണ് രാജ്യാന്തര നമ്പറിൽനിന്നു ഗോൾഡി ബ്രാർ എന്നു പരിചയപ്പെടുത്തിയശേഷം വധഭീഷണി ലഭിച്ചത്.
ഇദ്ദേഹത്തിനു ലഭിച്ച ശബ്ദ സന്ദേശം സഹിതമാണു പരാതി നൽകിയത്. എന്നാൽ, ഗോൾഡി ബ്രാർ ആണ് ഭീഷണിപ്പെടുത്തിയെന്നതിനു സ്ഥീരികരണമില്ലെന്നു പൊലീസ് വ്യക്തമാക്കി. സിദ്ധു മുസവാലെയുടെ കൊലയിലും ഗോൾഡി ബ്രാറിനെതിരെ ആരോപണമുണ്ട്. സംഭവത്തിൽ സ്പെഷൽ സെൽ അന്വേഷണം തുടങ്ങി.
ന്യൂസ് ഡെസ്ക്
Next Story