- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാംനഗറിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് കുട്ടിയുൾപ്പെടെ മൂന്ന് മരണം
അഹമ്മദാബാദ്: ജാംനഗറിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ജയപാൽ സാദിയ (35), മിത്തൽ സാദിയ (35), ഇവരുടെ മകൻ ശിവരാജ് (4) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തി. ജാംനഗർ സാദന കോളനിയിലായിരുന്നു സംഭവം.
കെട്ടിടത്തിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇതേതുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എങ്ങനെയാണ് കെട്ടിടം തകർന്നുവീണതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Next Story