- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബെംഗളൂരിൽ എംഡിഎംഎയുമായി നൈജീരിയ സ്വദേശി പിടിയിൽ
ബെംഗളൂ: എംഡിഎംഎയുമായി നൈജീരിയ സ്വദേശി പിടിയിൽ. എബൗ സോ എന്നയാളാണ് വയനാട് പൊലീസിന്റെ പിടിയിലായത്. ബെംഗളൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകുന്നത് ഇയാളാണെന്നും പ്രതിക്ക് എംഡിഎംഎ നിർമ്മാണ കേന്ദ്രമുണ്ടന്ന് കണ്ടെത്തിയതായും വയനാട് ജില്ലാ പൊലീസ് മേധാവി പദം സിങ് പറഞ്ഞു.
തിരുനെല്ലിയിൽ വാഹന പരിശോധനയ്ക്കിടെ രണ്ട് യുവാക്കളിൽ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശ പൗരനെക്കുറിച്ചും ബെംഗ്ളൂരുവിലെ എംഡിഎംഎ നിർമ്മാണ യൂണിറ്റിനെക്കുറിച്ചും സൂചന ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദേശ പൗരനെ അറസ്റ്റ് ചെയ്തത്.
മുൻ വയനാട് എസ്പി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ വയനാട് പൊലീസ് ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം ഒരു മാസത്തോളം ബംഗളൂരുവിൽ താമസിച്ചാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. തുടർന്നുള്ള അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പദം സിങ് പറഞ്ഞു.
ന്യൂസ് ഡെസ്ക്