- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജുഹു ബീച്ചിൽ ശക്തമായ തിരമാലയിൽ മുങ്ങിത്താണ് രണ്ട് കുട്ടികൾ; രക്ഷകനായി പൊലീസുകാരൻ
മുംബൈ: ജുഹു ബീച്ചിൽ ശക്തമായ തിരമാലയിൽപ്പെട്ട് കടലിൽ മുങ്ങിത്താഴ്ന്ന രണ്ടുകുട്ടികളെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഏഴും പത്തും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. മുംബൈ സാന്റാക്രൂസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ വിഷ്ണു ഭൗരാവോ ബേലേയാണ് സാഹസികമായി കുട്ടികളെ കരയ്ക്കെത്തിച്ചത്.
ജുഹു ബീച്ചിൽ വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുട്ടികൾ വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട വിഷ്ണു ഒന്നും നോക്കാതെ എടുത്തുചാടി.
#WATCH | Santacruz Police station constable Vishnu Bhaurao Bele safely rescued two drowning children aged 7&10 from the sea at Juhu's Koliwada, Juhu Beach. pic.twitter.com/wnjVGJU6FP
- ANI (@ANI) June 24, 2023
തിരമാലയിൽപ്പെട്ട് കുട്ടികൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതുകണ്ടാണ് വിഷ്ണു കടലിലേക്ക് ചാടിയതും കുട്ടികളെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചതും. തക്കസമയത്ത് ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹമാണ്.
ന്യൂസ് ഡെസ്ക്